അടുത്തിടെ രാജ്യസഭയിൽ കേന്ദ്ര ധനമന്ത്രാലയം പെൻഷൻ പദ്ധതിയുടെ നിയമ വശത്തെക്കുറിച്ച് ആവർത്തിച്ചു പറഞ്ഞു. അതിൻ പ്രകാരം, നാഷണൽ പെൻഷൻ സിസ്റ്റത്തിൽ (എൻ.പി.എസ്) അംഗങ്ങളുടെ സമാഹരിച്ച ധനശേഖരം സംസ്ഥാനങ്ങൾക്ക് തിരികെ നൽകാൻ അനുവദിക്കുന്നതിനുള്ള വ്യവസ്ഥ ഇല്ല. ഇത് പഴയ പെൻഷൻ പദ്ധതിയിലേക്ക് (ഒ.പി.എസ്) തിരിച്ചുപോകുന്നതിനെക്കുറിച്ച് ചിന്തിക്കുന്ന സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കും. 2013-ലെ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റി (പി.എഫ്.ആർ.ഡി.എ.) ആക്ട്, 2015-ലെ പി.എഫ്.ആർ.ഡി.എ (നാഷണൽ പെൻഷൻ സിസ്റ്റം പ്രകാരമുള്ള നിർഗമനവും പിൻവലിക്കലും) നിയമങ്ങൾ, മറ്റ് നിയന്ത്രണങ്ങൾ എന്നിവ പറയുന്ന കാര്യങ്ങളാണ് മന്ത്രാലയത്തിന്റെ നിലപാടിൽ പ്രതിഫലിക്കുന്നത്. ശരിയായ കാരണങ്ങൾ നിരത്തി ഒ.പി.എസ്. പുനഃസ്ഥാപിക്കാനുള്ള ഒരു നിർദ്ദേശവും പരിഗണിക്കുന്നില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. വിദഗ്ധരും റിസർവ് ബാങ്കും ചൂണ്ടിക്കാട്ടുന്നതുപോലെ, ഒ.പി.എസ്. പ്രകാരം ധനോപാധികളിൽ വർഷംതോറും മിച്ചം പിടിക്കുന്നത് അധിക കാലം നീണ്ടുനിൽക്കില്ല. പെൻഷന്റെ രൂപത്തിലുള്ള വലിയ ബാധ്യത, പിന്നീട് ലഭിക്കാനിടയുള്ള സാമ്പത്തിക ആനുകൂല്യത്തേക്കാൾ വലുതായിരിക്കും. പൊതുജനങ്ങളേക്കാൾ സർക്കാർ ജീവനക്കാർക്ക് വിശേഷാവകാശം നൽകുന്ന ഈ ആശയത്തെ മുൻ റിസർവ് ബാങ്ക് ഗവർണർ ഡി സുബ്ബറാവു ‘പിന്തിരിപ്പൻ’ എന്ന് പോലും വിളിച്ചു. പൊതുജനങ്ങളിൽ പലർക്കും സാമൂഹിക സുരക്ഷാ കവചമില്ല
.എന്നാൽ, സർക്കാർ ജീവനക്കാർ അല്ലെങ്കിൽ സർക്കാർ നിയന്ത്രണത്തിലുള്ള സംരംഭങ്ങളിൽ ജോലിചെയ്യുന്നവർ അതിനു വേണ്ടി പോരാടുന്നതിനാൽ, ഈ പ്രശ്നം തുടരുകയാണ്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, കർണാടക, എന്നിവിടങ്ങളിൽ ഒ.പി.എസ്. തിരിച്ചു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ പണിമുടക്കി. എന്നാൽ വിരമിച്ചതിന് ശേഷം നിലവാരമുള്ള ജീവിതം ആഗ്രഹിക്കുന്നത് ന്യായമായതിനാൽ എൻ.പി.എസിന് കീഴിലുള്ള പെൻഷൻ തുകയെ സംബന്ധിച്ച അനിശ്ചിതത്വത്തെക്കുറിച്ചുള്ള അവരുടെ ആശങ്ക അസ്ഥാനത്തല്ല. പി.എഫ്.ആർ.ഡി.എ.യുടെ നിയന്ത്രനത്തിലാണെങ്കിൽ പോലും, എൻ.പി.എസ്. വിപണിയുമായി ബന്ധപ്പെട്ടതും, തൊഴിലാളിയും തൊഴിൽദാതാവും സംഭാവന നൽകുന്നതുമായ പദ്ധതിയാണ്. അതേസമയം, ഒ.പി.എസ്. കൃത്യമായി പെൻഷൻ തുക നിർവചിക്കപ്പെട്ട പദ്ധതിയാണ്. ഇതിൻ പ്രകാരം, ഗുണഭോക്താക്കൾക്ക് സാധാരണയായി അവരുടെ അവസാന ശമ്പളത്തിന്റെ 50 ശതമാനം പെൻഷനായി ലഭിക്കുന്നു. മാത്രമല്ല മുഴുവൻ ചെലവും സർക്കാർ വഹിക്കുന്നു. അതുകൊണ്ട് തന്നെ ഒ.പി.എസിന് വേണ്ടിയുള്ള ആവശ്യത്തെ പൂർണ്ണമായും നിരസിക്കുന്നത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാനിടയാക്കും. പഴയതിന്റെയും പുതിയതിന്റെയും സവിശേഷതകൾ സംയോജിപ്പിച്ച് കേന്ദ്രം ഒരു പദ്ധതിക്ക് രൂപം നൽകേണ്ട സമയമായി. ജീവനക്കാരുടെ സംഭാവനയുടെ തുക നിലനിർത്തി, ഈ പദ്ധതിയിലേക്ക് സർക്കാരിന് ഉയർന്ന തുക നൽകാം. കൂടാതെ, ആദായത്തിൽ നിന്ന് നിർദ്ദിഷ്ടമായ ഏറ്റവും കുറഞ്ഞ പെൻഷൻ തുക ലഭിക്കുന്നില്ലെങ്കിൽ സർക്കാർ ഇടപെടണം. കഴിഞ്ഞ വർഷം ആന്ധ്രാപ്രദേശ് ആവിഷ്കരിച്ച ഒരു നിർദ്ദേശം ശ്രദ്ധ അർഹിക്കുന്നു. ഈ നിർദ്ദേശപ്രകാരം, എൻ.പി.എസിന്റെ സംഭാവന സ്വീകരിക്കുന്ന സവിശേഷത നിലനിർത്തി, അടിസ്ഥാന ശമ്പളത്തിന്റെ 33 ശതമാനം പെൻഷൻ ഉറപ്പ് നൽകുന്നു. ഇത് വേണമെങ്കിൽ മറ്റ് സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾക്ക് അനുസൃതമായി മെച്ചപ്പെടുത്താൻ സാധിക്കും. പുരോഗമനപരമായ ഇൻഷുറൻസ് പദ്ധതി ഉൾപ്പെടുന്ന മെച്ചപ്പെട്ട ആരോഗ്യ സൗകര്യങ്ങളെക്കുറിച്ചും ചിന്തിക്കാം. എന്നാൽ, ജീവനക്കാർ പ്രായോഗിക ബുദ്ധിയോടെ പ്രശ്നം പരിഹരിക്കാൻ തയ്യാറായിരിക്കണം.
This editorial has been translated from English, which can be read here.
COMMents
SHARE