ഏറെ സ്വാധീനമുള്ള കാലാവസ്ഥാ വ്യതിയാനത്തിനായുള്ള അന്തർദേശീയ സമിതി (ഐ.പി.സി.സി.) അതിന്റെ ആറാമത്തെ മൂല്യനിർണ്ണയ പ്രക്രിയയുടെ ഭാഗമായ അന്തിമ ‘സംയോജന’ റിപ്പോർട്ട് പുറത്തിറക്കി. 1990 മുതൽ, ഐ.പി.സി.സി. ഹരിതഗൃഹ വാതകത്തിന്റെ പുറംതള്ളലിനെ കാലാവസ്ഥയിലും ഋതുക്കളിലും വരുന്ന മാറ്റങ്ങളോട് ബന്ധിപ്പിക്കുന്ന ആഗോള ശാസ്ത്ര ഗവേഷണത്തിന്റെ സമാഹാരം പ്രസിദ്ധീകരിക്കാൻ തുടങ്ങിയപ്പോൾ, മനുഷ്യരുടെ പ്രവർത്തനങ്ങൾ ലോകത്തെ തിരുത്താനാവാത്ത വിപത്തുകളിലേക്ക് തള്ളിവിടുന്നു എന്നതിന്റെ തെളിവുകൾ കൂടുതൽ ശക്തമായി. ഐ.പി.സി.സിയുടെ വിവിധ മൂല്യനിർണ്ണയ പ്രക്രിയകൾ അതിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സ്വിറ്റ്‌സർലൻഡിലെ ഇന്റർലേക്കനിൽ ഒരാഴ്ച്ച നീണ്ട ചർച്ചകൾക്ക് ശേഷം പരസ്യമാക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിൽ പുതിയ വിവരങ്ങൾ വളരെ കുറവാണ്. കാരണം, 2018 മുതൽ താപനില ഉയരുന്നതിൽ മനുഷ്യർക്കുള്ള പങ്കിനെ ഉറപ്പിക്കുകയും, 2015-ലെ പാരീസ് ഉടമ്പടി പാലിക്കാത്തതിന്റെ പ്രത്യാഘാതങ്ങൾ ഒന്നിലധികം കോണുകളിൽ നിന്ന് വിശകലനം ചെയ്യുന്ന റിപ്പോർട്ടുകളുടെ ഒരു സംയോജനം മാത്രമാണിത്. താപനില വ്യവസായവൽക്കരണത്തിന് മുമ്പുള്ള കാലഘട്ടത്തിൽ നിന്ന് 1.5 ഡിഗ്രി സെൽഷ്യസ് ഉയരാതിരിക്കാനായി രാജ്യങ്ങൾ ഒപ്പുവെച്ചതാണ് 2015-ലെ പാരീസ് ഉടമ്പടി.
സമ്പന്ന വികസിത രാജ്യങ്ങളിൽ നിന്ന് വികസ്വര രാജ്യങ്ങളിലേക്ക് ധനസഹായം ഒഴുകേണ്ടതിന്റേയും, കാലാവസ്ഥാ വ്യതിയാനം മൂലം ഏറ്റവും കൂടുതൽ നഷ്ടം നേരിടുന്ന രാജ്യങ്ങൾക്ക് പൂർവ സ്ഥിതി വീണ്ടുടുക്കാൻ നഷ്ടപരിഹാരം നൽകേണ്ടതിന്റേയും ആവശ്യകത റിപ്പോർട്ട് ഊന്നിപ്പറയുന്നു. 1.5 ഡിഗ്രി സെൽഷ്യസിൽ താഴെ താപനില നിലനിർത്താനുള്ള ഏറ്റവും മികച്ച അവസരം ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളൽ 2030-ഓടെ 48 ശതമാനമായും, 2050-ഓടെ 99 ശതമാനമായും കുറയ്ക്കുക എന്നതാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടിന്റെ നയരൂപകർത്താക്കൾക്കുള്ള ഒരു സംഗ്രഹത്തിൽ പറയുന്നത്. നിലവിൽ രാജ്യങ്ങൾ പ്രഖ്യാപിച്ച നയങ്ങൾ മുഴുവനായും നടപ്പാക്കിയാൽ, 2100-ഓടെ താപനില 2.5°C മുതൽ 3.2°C വരെ ഉയരും. ഏറ്റവും പുതിയ റിപ്പോർട്ട് നവംബറിൽ ദുബായിൽ നടക്കാനിരിക്കുന്ന കക്ഷികളുടെ അടുത്ത യോഗത്തിൽ പ്രാധാന്യത്തോടെ വിശകലനം ചെയ്യപ്പെടും. ഈ യോഗത്തിൽ ആഗോള കണക്കെടുപ്പിന്റെ – പാരീസ് ഉടമ്പടിയിൽ ഒപ്പുവെച്ച രാജ്യങ്ങൾ പ്രതിജ്ഞാബദ്ധത നിറവേറ്റാൻ ഇതുവരെ ചെയ്ത കാര്യങ്ങളുടെ വിശദീകരണം -- നടപടികളായിരിക്കും ഏറ്റവും പ്രധാനം. ഐ.പി.സി.സി. റിപ്പോർട്ടുകൾ പൊതുവെ നാശത്തിന്റെ സൂചനയായാണ് വീക്ഷിക്കപ്പെടുന്നത്. എന്നാൽ നിലവിലെ റിപ്പോർട്ട് സൗരോർജ്ജത്തിന്റേയും കാറ്റിൽ നിന്നുണ്ടാക്കുന്ന വൈദ്യുതിയുടെയും വില കുറയുന്നതിനെക്കുറിച്ചും വൈദ്യുത വാഹനങ്ങളുടെ വർദ്ധനവിനെക്കുറിച്ചും എടുത്തു പറയുന്നു. പാരീസ് ഉടമ്പടി ലക്ഷ്യങ്ങൾ ‘പ്രതികൂല ഉദ്വമനം’ നടത്താതെ, അഥവാ കാർബൺ ഡൈ ഓക്‌സൈഡ് നീക്കം ചെയ്യാതെ കൈവരിക്കാൻ കഴിയില്ല. ഇതിന് ഇപ്പോൾ അപ്രായോഗികമായ തോതിൽ ചെലവേറിയതെന്ന് തോന്നിപ്പിക്കുന്ന പരീക്ഷിക്കാത്ത സാങ്കേതികവിദ്യകൾ ആവശ്യമാണ്. ഇന്ത്യ റിപ്പോർട്ടിനെ “സ്വാഗതം” ചെയ്യുകയും, അതിന്റെ നിരവധി ഭാഗങ്ങൾ രാജ്യത്തിന്റെ പ്രഖ്യാപിത നിലപാടിന് അടിവരയിടുന്നുണ്ടെന്നും പറഞ്ഞു. കാലാവസ്ഥാ പ്രതിസന്ധി രാജ്യങ്ങളുടെ സമമല്ലാത്ത സംഭാവനകൾ മൂലമാണെന്നും, കാലാവസ്ഥാ നീതിയുടെ അടിസ്ഥാനം വ്യതിയാനങ്ങളുടെ ലഘൂകരിക്കലും ഇണങ്ങിച്ചേരലുമാണ് എന്നാണ് ഇന്ത്യയുടെ നിലപാട്. എന്നിരുന്നാലും, രാജ്യങ്ങൾ അവരുടെ സൗകര്യപ്രദമായ അവസ്ഥയ്ക്ക് പുറത്ത് വന്ന് സംഘടിതമായി പരിശ്രമിച്ചാൽ മാത്രമേ ഭൂമിക്ക് ഏറ്റവും മോശമായ അവസ്ഥയിൽ നിന്ന് രക്ഷപ്പെടാനാകൂ എന്ന സന്ദേശവും ഇന്ത്യ അവഗണിക്കരുത്.
This editorial has been translated from English, which can be read here.
COMMents
SHARE