ADVERTISEMENT

കാലവർഷത്തെ കീഴടക്കുമ്പോൾ 

Published - October 03, 2023 10:37 am IST

ആഗോള കാലാവസ്ഥയുടെ അനിശ്ചിതത്വം നേരിടാൻ ഇന്ത്യയ്ക്ക് വേണ്ടത് എല്ലാ കാലാവസ്ഥയ്ക്കും ഉതകുന്ന പരിരക്ഷ ആണ്

2018-ന് ശേഷം ആദ്യമായാണ് ഇന്ത്യ കാലവർഷ കമ്മി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷം ജൂൺ മുതൽ സെപ്റ്റംബർ വരെ, ഇന്ത്യയിൽ 82 സെന്റീമീറ്റർ മഴ ലഭിച്ചു – ‘സ്വാഭാവികമെന്ന്’ കണക്കാക്കുന്ന 89 സെന്റിമീറ്ററിനേക്കാൾ 6 ശതമാനം കുറവ്. എൽ നിനോയുടെ പ്രഭാവം മൂലം കാലവർഷ മഴ കുറവായിരിക്കുമെന്ന് ഏപ്രിൽ മുതൽ മതിയായ സൂചനകൾ ഉണ്ടായിരുന്നു. മധ്യ, കിഴക്കൻ പസഫിക് സമുദ്രത്തിലെ ഈ ചാക്രിക താപനം സാധാരണയായി ഇന്ത്യയിൽ, പ്രത്യേകിച്ച് വടക്ക്-പടിഞ്ഞാറ് ഭാഗത്ത്, മഴ കുറയുന്നതിന് കാരണമാവാറുണ്ട്. 2019-നും 2022-നും ഇടയിൽ, ഇന്ത്യൻ കാലവർഷത്തെ, ഇതിന് വിപരീതമായൊരു പ്രതിഭാസം സാരമായി ബാധിച്ചു – ശീതീകരിക്കുന്ന ലാ നിന – ഇത് ചിലപ്പോൾ സാധാരണയിൽ കവിഞ്ഞ മഴയുമായി ബന്ധപ്പെട്ടിരിക്കുന്നു. ആ അളവുകോലുകൾ പ്രകാരം, 2023-ൽ ഒരു സാമാന്യമായ കാലവർഷം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നില്ല. എന്നിരുന്നാലും, ഈ വർഷത്തെ കാലവർഷം സാധാരണയിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു. രാജ്യത്തിന്റെ ഏകദേശം 9 ശതമാനം പ്രദേശങ്ങളിൽ ‘അധിക’ മഴയും, 18 ശതമാനം പ്രദേശങ്ങളിൽ ‘കമ്മിയും’, മറ്റ് ഭാഗങ്ങളിൽ ‘സാമാന്യമായ’ മഴയും ലഭിച്ചു. ഒരു വശത്ത്, ഓഗസ്റ്റ് – ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ കാലവർഷ മാസം – സ്വാഭാവികമായ മഴയെക്കാൾ മൂന്നിലൊന്ന് കുറവ് രേഖപ്പെടുത്തിയപ്പോൾ, കുറഞ്ഞ മഴ പ്രതീക്ഷിച്ചിരുന്ന ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളും ഒന്നിലധികം തവണ റെക്കോർഡ് മഴ ലഭിച്ചതിനെത്തുടർന്ന് വെള്ളപ്പൊക്കത്തിലായി. ഉദാഹരണത്തിന്, ജൂലൈയിൽ, ചണ്ഡീഗഡ്, ഹരിയാന, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലുണ്ടായ അസാധാരണമായ കനത്ത മഴ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായി. പല നഗരങ്ങളും നിരവധി ദിവസങ്ങളോളം വെള്ളപ്പൊക്കത്താൽ വലഞ്ഞു. ഓഗസ്റ്റിൽ ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. സാധാരണയായി കാലവർഷത്തിൽ വലിയ പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കാത്ത മെഡിറ്ററേനിയൻ മേഖലയിൽ നിന്നുള്ള തീവ്ര ഉഷ്ണമേഖലാ കൊടുങ്കാറ്റുകളായ പടിഞ്ഞാറൻ അസ്വസ്ഥതകളാണ് കനത്ത മഴയുടെ കാരണം എന്നത് ഇവിടെ ശ്രദ്ധിക്കേണ്ടതാണ്. ഇവ മനുഷ്യർ മൂലമുള്ള താപനത്തിന്റെ വ്യാപകമായ പ്രത്യാഘാതങ്ങളുടെ വിരലടയാളങ്ങളാണ്.

ഇതിന്റെ മറുവശത്ത് മഹാരാഷ്ട്രയിൽ വരൾച്ചയ്ക്ക് സമാനമായ അവസ്ഥയായിരുന്നു. ഛത്തീസ്ഗഡ്, ബീഹാർ, കർണാടക എന്നിവിടങ്ങളിൽ നിന്ന് കടുത്ത ജല ദൗർലഭ്യത റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കർണാടകയുടെ കാര്യത്തിൽ, കാവേരി നദിയിൽ നിന്നുള്ള ജലം പങ്കിടുന്നതിനെച്ചൊല്ലി അയൽ സംസ്ഥാനമായ തമിഴ്‌നാടുമായി പ്രശ്നങ്ങൾ തലപൊക്കി. ഒക്‌ടോബർ മുതൽ ഡിസംബർ വരെ ‘സാമാന്യമായ’ വടക്ക്-കിഴക്കൻ കാലവർഷമായിരിക്കുമെന്നും, വടക്ക്-പടിഞ്ഞാറൻ ഇന്ത്യയുടേയും തെക്കൻ ഉപദ്വീപിലേയും കൂടുതൽ പ്രദേശങ്ങളിൽ ‘സാമാന്യം മുതൽ സാമാന്യത്തിൽ കൂടുതൽ മഴ’ ലഭിക്കുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയുടെ പല ഭാഗങ്ങളിലും വർദ്ധിച്ച മഴ ലഭിക്കുമെന്ന സൂചനകളുണ്ട്. ആഗോള കാലാവസ്ഥയുടെ പ്രവചനാതീതമായ വ്യതിയാനങ്ങൾക്കെതിരെ എല്ലാ കാലാവസ്ഥയിലും പരിരക്ഷ നൽകുന്ന കൂടുതൽ കരുത്തുറ്റ അടിസ്ഥാന സൗകര്യങ്ങളിൽ ധനം വിനിയോഗിക്കുന്നതിന്റെ ആവശ്യകത കാലവർഷത്തിന്റെ സ്ഥലപരവും കാലികവുമായ വ്യതിയാനം ആവർത്തിക്കുന്നു. ഇന്ത്യൻ കാലവർഷത്തിന്റെ ചലനാത്മകത ഉൾക്കൊള്ളുന്നതിൽ പരാജയപ്പെടുന്ന സമീപനങ്ങളേക്കാൾ, ഒന്നോ രണ്ടോ ആഴ്‌ചയ്‌ക്ക് മുമ്പ് കാലാവസ്ഥയിലെ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ കഴിയുന്ന പ്രവചന മാതൃകകൾ മെച്ചപ്പെടുത്തുക എന്നതാണ് സമീപ വർഷങ്ങളിലെ രീതി. കൂടുതൽ പണവും വൈദഗ്ധ്യവും ഇതിനായി വിനിയോഗിക്കണം. 

This is a Premium article available exclusively to our subscribers. To read 250+ such premium articles every month
You have exhausted your free article limit.
Please support quality journalism.
You have exhausted your free article limit.
Please support quality journalism.
The Hindu operates by its editorial values to provide you quality journalism.
This is your last free article.

ADVERTISEMENT

ADVERTISEMENT