ADVERTISEMENT

ശ്രദ്ധയോടെയുള്ള കാൽവെയ്പുകൾ 

Published - October 09, 2023 11:38 am IST

പലിശ നിരക്ക് ഉയർത്താതിരുന്ന ആർ.ബി.ഐ., വളർച്ച മന്ദഗതിയിലാകുമെന്ന ആശങ്ക തുറന്നുകാട്ടിയിരിക്കുകയാണ് 

ഉയർന്ന പണപ്പെരുപ്പം ‘സ്ഥൂലസാമ്പത്തിക സ്ഥിരതയ്ക്ക്’ നേരെ ഉയർത്തുന്ന വലിയ അപകടസാധ്യതയെക്കുറിച്ച് ആർ.ബി.ഐ. മുന്നറിയിപ്പ് നൽകിയിട്ടും, പലിശനിരക്കിൽ മാറ്റമില്ലാതെ തുടരാനുള്ള ധന നയ സമിതിയുടെ തീരുമാനം, ധനകാര്യ അധികാരികൾ ആശയക്കുഴപ്പത്തിലായതിന്റെ വ്യക്തമായ സൂചനയാണ്. ആർ‌.ബി‌.ഐ.യുടെ അനുമാനമായ 4.6 ശതമാനത്തെയപേക്ഷിച്ച്, ശരാശരി 4.63 ശതമാനം രേഖപ്പെടുത്തിയ പ്രധാന ഉപഭോക്തൃ പണപ്പെരുപ്പം താരതമ്യേന സൗമ്യമായി കാണപ്പെട്ട ആദ്യ പാദത്തിന് ശേഷം, ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയ (സി‌.പി‌.ഐ.) വിലക്കയറ്റം കഴിഞ്ഞ പാദത്തിൽ ത്വരിതഗതിയിലായി. ജൂലൈ, ഓഗസ്‌റ്റ് മാസങ്ങളിൽ പണപ്പെരുപ്പം യഥാക്രമം 7.44 ശതമാനവും 6.83 ശതമാനവും രേഖപ്പെടുത്തിയിരുന്നു. പണപ്പെരുപ്പ പ്രവണതകളെക്കുറിച്ച് തെറ്റായി വിലയിരുത്തയതിനെ മൗനമായി അംഗീകരിച്ചുകൊണ്ട്, എം.പി.സി, കഴിഞ്ഞ ആഴ്ച രണ്ടാം പാദത്തിലെ ശരാശരി പണപ്പെരുപ്പ അനുമാനം ഓഗസ്റ്റിലെ 6.2 ശതമാനത്തിൽ നിന്ന് 20 ബേസിസ് പോയിന്റുകൾ ഉയർത്തി 6.4 ശതമാനമാക്കി. ആർ‌.ബി‌.ഐയുടെ അനുമാനം സാധൂകരിക്കണമെങ്കിൽ സെപ്റ്റംബറിലെ പ്രധാന പണപ്പെരുപ്പം 5 ശതമാനത്തേക്കാൾ കുറയേണ്ടിവരുമെന്നതിനാൽ ഈ അനുമാനം അമിതമായ ശുഭാപ്തിവിശ്വാസമുള്ളതായി കാണപ്പെടുന്നു. ഗാർഹിക എൽ.പി.ജി. വിലയിൽ അടുത്തിടെയുണ്ടായ കുറവിനൊപ്പം പച്ചക്കറി വില മയപ്പെട്ടത് വിലകയറ്റത്തിന് സമീപകാലത്ത് ആശ്വാസം നൽകുമെന്ന് എം.പി.സി. ഇപ്പോൾ വിശ്വസിക്കുന്നു. പണത്തിന്റെ ലഭ്യത മൊത്തത്തിലുള്ള ധന നയത്തിനെ ദുർബലപ്പെടുത്തുന്ന തലത്തിലേക്ക് ഉയർന്നേക്കാമെന്ന് കണ്ടാൽ, സമ്പദ് വ്യവസ്ഥയിൽ നിന്ന് അധികമുള്ള പണം വലിച്ചെടുക്കാൻ ഓഹരികളുടെ ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻ (ഒ.എം.ഒ.) വിൽപന നടത്താനുള്ള ആർ.ബി.ഐ.യുടെ സന്നദ്ധതയ്ക്ക് ഗവർണർ ശക്തികാന്ത ദാസ് അടിവരയിട്ടു.

അനിയന്ത്രിതമായ പണപ്പെരുപ്പ പ്രതീക്ഷകളിൽ നിന്ന് മൊത്തത്തിലുള്ള സാമ്പത്തിക സുസ്ഥിരതയ്ക്കുള്ള ഭീഷണി ആവർത്തിച്ച് പറയുമ്പോഴും, പറയുന്നത് പ്രവർത്തിക്കാനും പലിശനിരക്ക് ഇനിയും ഉയർത്താനും ആർ.ബി.ഐ. തയ്യാറാവാത്തത്, വളർച്ചയുടെ ആക്കം ഇപ്പോഴും ദുർബലമാണെന്ന പുറത്തു പറയാത്ത ആശങ്കയെ പ്രതിഫലിപ്പിക്കുന്നു. സാമ്പത്തിക വളർച്ചാ അനുമാനങ്ങളെ സംബന്ധിച്ച എൻ.എസ്.ഒ.യുടെ വിവരങ്ങളുടെ ആർജ്ജവത്തെക്കുറിച്ചുള്ള സമീപകാല ചർച്ചകളും, ആദ്യ പാദത്തിൽ 7.8 ശതമാനം യഥാർത്ഥ ജി.ഡി.പി. വളർച്ച കൈവരിച്ചുവെന്ന് കണ്ടെത്താൻ ഉപയോഗിച്ച രീതി അമിതമായ അനുമാനത്തിലേക്ക് നയിച്ചിരിക്കാമെന്ന ആശങ്കയും, നടപ്പ് സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ജി.ഡി.പി. വളർച്ചാ വീക്ഷണത്തെക്കുറിച്ച് സാമ്പത്തിക അനുമാനം നടത്തുന്നവരുടെ വർധിച്ച ജാഗ്രതയുമായി കൂട്ടിവായിക്കേണ്ടതുണ്ട്. ഇന്ത്യയുടെ ചരക്ക് കയറ്റുമതിയിലെ തളർച്ചയും അസമമായ കാലവർഷവും, ഇത് മൂലം നിർണായകമായ എണ്ണക്കുരുക്കളുടേയും പയറുവർഗങ്ങളുടേയും ഖാരിഫ് വിതയ്ക്കലിലുണ്ടായ കുറവും, 2024 സാമ്പത്തിക വർഷത്തിൽ 6.5 ശതമാനം ജി.ഡി.പി. വളർച്ച കൈവരിക്കുമെന്ന ആർ.ബി.ഐ.യുടെ അനുമാനത്തെ പ്രധാനമായും അപകടത്തിലാക്കുന്ന ഘടകങ്ങളാണെന്ന് ദാസ് അംഗീകരിച്ചു. ഓഗസ്റ്റിലെ ധന നയ യോഗത്തിന് ശേഷം രൂപയുടെ മൂല്യം ഇതിനകം 0.7 ശതമാനം ഇടിഞ്ഞതിനാൽ, പലിശ നിരക്ക് ഉയർത്തുന്നതിൽ പരാജയപ്പെട്ടാൽ ഇറക്കുമതി ചെയ്യുന്ന ചരക്കുകളുടെ പണപ്പെരുപ്പവും, വിദേശ നാണ്യ രംഗത്തെ ബലഹീനതകളും വർദ്ധി

This is a Premium article available exclusively to our subscribers. To read 250+ such premium articles every month
You have exhausted your free article limit.
Please support quality journalism.
You have exhausted your free article limit.
Please support quality journalism.
The Hindu operates by its editorial values to provide you quality journalism.
This is your last free article.

ADVERTISEMENT

ADVERTISEMENT