ADVERTISEMENT

അമേരിക്ക: പിളർപ്പുള്ള കൂട്ടായ്മ

October 07, 2023 11:18 am | Updated 11:18 am IST

മക്കാർത്തിയുടെ പുറത്താക്കൽ റിപ്പബ്ലിക്കൻ പാർട്ടിയിലെ ആഴത്തിലുള്ള അസ്വാസ്ഥ്യം പുറത്തുകൊണ്ടുവരുന്നു

കോൺഗ്രസിന്റെ അധോസഭയുടെ ഉന്നത സ്ഥാനത്തു നിന്നുള്ള യു.എസ്. ജനപ്രതിനിധി സഭാ സ്പീക്കർ കെവിൻ മക്കാർത്തിയുടെ “ആകസ്മികമായ” പുറത്താക്കൽ റിപ്പബ്ലിക്കൻ പാർട്ടിയെ പിളർപ്പുകളുള്ള കൂട്ടായ്മയായി വീണ്ടും തുറന്നുകാട്ടി. ഫ്ലോറിഡയിൽ നിന്നുള്ള കോൺഗ്രസ്സ് അംഗം മാറ്റ് ഗെയ്റ്റ്സ് താരതമ്യേന അപൂർവ്വമായി ഉപയോഗിച്ചിട്ടുള്ള “ഒഴിവാക്കൽ പ്രമേയം” എന്ന വകുപ്പ് പ്രയോഗിച്ചതിന് ശേഷം, യു.എസ്. ചരിത്രത്തിൽ സ്ഥാനഭ്രഷ്ടനാക്കപ്പെടുന്ന ആദ്യത്തെ സ്പീക്കറായി മക്കാർത്തി. വിരോധാഭാസമെന്ന് പറയട്ടെ, 2023-ന്റെ തുടക്കത്തിൽ സ്പീക്കറാകാനുള്ള തന്റെ ശ്രമകരമായ പ്രചാരണത്തിനിടെ റിപ്പബ്ലിക്കൻ എതിരാളികളെ പ്രീണിപ്പിക്കാൻ മക്കാർത്തി ചെയ്ത ഒരു ആനുകൂല്യമായിരുന്നു ഇതിന് വഴിവെച്ചത്. തുടർന്ന് നടന്ന വോട്ടെടുപ്പിൽ കാലിഫോർണിയയിൽ നിന്നുള്ള ഈ സാമാജികൻ സ്പീക്കറായി തുടരുന്നതിനെ പിന്തുണച്ച 210 വോട്ടുകൾക്കെതിരെ 216 വോട്ടുകൾക്ക് പരാജയപ്പെട്ടു. കോൺഗ്രസിലെ മക്കാർത്തിയുടെ രാഷ്ട്രീയ അഭിലാഷങ്ങൾ നിഷേധിക്കാൻ സഭയിലെ മുഴുവൻ ഡെമോക്രാറ്റിക് കോക്കസിനൊപ്പം എട്ട് റിപ്പബ്ലിക്കൻമാർ ചേർന്നു. റിപ്പബ്ലിക്കൻ ഫ്രീഡം കോക്കസിലെ അംഗങ്ങളും അവരുടെ സഖ്യകക്ഷികളും, നിർണായകവും നയപരവുമായ കാര്യങ്ങളിൽ ഡെമോക്രാറ്റുകളുമായുള്ള മക്കാർത്തിയുടെ സഹകരണത്തിൽ നീരസമുള്ളവരായിരുന്നു. കടത്തിന്റെ പരിധി ഉയർത്തി ഫെഡറൽ സർക്കാരിന്റെ അടച്ചുപൂട്ടൽ ഒഴിവാക്കാനുള്ള ഉഭയകക്ഷി ശ്രമങ്ങളാണ് ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഈ ലക്ഷ്യത്തിനായി, സഭയിലെ അദ്ദേഹത്തിന്റെ റിപ്പബ്ലിക്കൻ വിമർശകരെ നീരസപ്പെടുത്തിക്കൊണ്ട് 45 ദിവസത്തെ താൽക്കാലിക ധനവിനിയോഗ ബില്ലിൽ മക്കാർത്തി ഒപ്പുവച്ചു.

ഇതിൽ റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ പടർന്നുകയറിയിരിക്കുന്ന ഒരു അസ്വാസ്ഥ്യത്തിന്റെ സൂചനയുണ്ട് – പാർട്ടിക്കുള്ളിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രാഷ്ട്രീയ വീക്ഷണത്തോട് അടുത്ത് നിൽക്കുന്നുവെന്ന് കരുതുന്ന ഒരു വിഭാഗമുണ്ട്. ഇവർ കുറഞ്ഞ അംഗസംഖ്യയുള്ള സർക്കാരും കുറഞ്ഞ പൊതു ചെലവുകളും ആവശ്യപ്പെടുക മാത്രമല്ല, യു.എസ്സിന്റെ വിദേശനയത്തെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, റഷ്യൻ അധിനിവേശത്തിനെതിരായ യുദ്ധശ്രമങ്ങളിൽ യുക്രെയ്നിനുള്ള യു.എസ്. ധനസഹായം വെട്ടിക്കുറയ്ക്കാൻ ഇവർ ആഹ്വാനം ചെയ്യുന്നു. “ജി.ഒ.പി. മൗലികവാദികൾ” എന്ന് ചിലർ വിശേഷിപ്പിക്കുന്ന ഈ വിഭാഗം, സർക്കാരിന്റെ നിർണായക പ്രവർത്തനങ്ങളുടെ അടച്ചുപൂട്ടൽ പോലുള്ള വിനാശകരമായ സാമ്പത്തിക പ്രതിസന്ധി വരുമ്പോൾ പോലും, വിട്ടുവീഴ്ച എന്ന ആശയം നിരസിക്കുന്നു. യുക്രെയ്‌നിനെ പിന്തുണക്കുന്നതിനായി പ്രസിഡന്റ് ജോ ബൈഡന്റെ 6 ബില്യൺ ഡോളറിന്റെ അഭ്യർത്ഥന നിരസിച്ചുകൊണ്ടും, അദ്ദേഹത്തിന്റെ മകൻ ഹണ്ടർ ബൈഡൻ തെറ്റായ പ്രവർത്തനങ്ങൾ നടത്തി എന്ന് ആരോപിച്ച് പ്രസിഡന്റിനെ കുറ്റവിചാരണ ചെയ്യാനുള്ള പദ്ധതി പ്രഖ്യാപിച്ചുകൊണ്ടും ഈ വിഭാഗത്തെ സമാശ്വസിപ്പിക്കാൻ മക്കാർത്തി ശ്രമിച്ചു, പക്ഷേ പരാജയപ്പെട്ടു. എന്നിരുന്നാലും, 2024 ഒരു തിരഞ്ഞെടുപ്പ് വർഷമായതിനാൽ, ആത്യന്തികമായി ഈ വിഭാഗത്തിന്റെ മർക്കടമുഷ്ടി മുഴുവൻ പാർട്ടിക്കും രാഷ്ട്രീയപരമായി ദോഷം ചെയ്തേക്കാം. സ്വതന്ത്ര വോട്ടർമാരുടെ കാര്യത്തിൽ ഇത് പ്രാധാന്യമർഹിക്കുന്നു. പലപ്പോഴും മറിയുന്ന വോട്ടുകൾ ഇവരുടേതാണ്. എന്നാൽ തിരഞ്ഞെടുപ്പിൽ ഐക്യമുള്ള ഒരു മുന്നണിയെ അവതരിപ്പിക്കുന്നതിൽ പരാജയപ്പെട്ട ഒരു പാർട്ടിയിൽ നിന്ന് ഇവർ അകന്നുപോകാൻ സാധ്യതയുണ്ട്.

This is a Premium article available exclusively to our subscribers. To read 250+ such premium articles every month
You have exhausted your free article limit.
Please support quality journalism.
You have exhausted your free article limit.
Please support quality journalism.
The Hindu operates by its editorial values to provide you quality journalism.
This is your last free article.

ADVERTISEMENT

ADVERTISEMENT