വ്യാപാര തടസ്സങ്ങൾ 

പാശ്ചാത്യ സമ്പദ്‌വ്യവസ്ഥകളുടെ ഇടിവ്  ഇന്ത്യൻ കയറ്റുമതിയെ ഇതുവരെ ബാധിച്ചിട്ടില്ല

January 21, 2023 10:39 am | Updated 10:39 am IST

ഇന്ത്യയുടെ ചരക്ക് കയറ്റുമതിയെ സംബന്ധിച്ചിടത്തോളം, രണ്ട് വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് ഡിസംബർ 2022-ൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസത്തെ $34.5 ബില്യൺ മൂല്യമുള്ള ഉൽപ്പന്നങ്ങളുടെ കയറ്റുമതി, 2021 ഡിസംബറിനെ അപേക്ഷിച്ച് 12.2 ശതമാനം കുറവാണ്. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കയറ്റുമതി കഴിഞ്ഞ വർഷത്ത അപേക്ഷിച്ച് കുറയുന്നത്. ഇന്ത്യൻ വ്യാപാരത്തിന് വെല്ലുവിളി ഉയർത്തുന്ന ആഗോള തടസ്സങ്ങൾ ചൂണ്ടിക്കാട്ടി വാണിജ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ ആകുലതകൾ കുറയ്ക്കാൻ ശ്രമിച്ചു. യൂറോപ്പിലും യു.എസ്സി.ലും വീശിയടിക്കുന്ന മാന്ദ്യത്തിന്റെ കാർമേഘങ്ങൾ, ചൈനയിലെ കോവിഡ്-19 സാഹചര്യം, ചില വിപണികളുടെ സംരക്ഷണവാദത്തിലേക്കുള്ള തിരിച്ചുപോക്ക് എന്നിവ ഇതിൽ ഉൾപ്പെടുന്നു. വ്യക്തമായി പറഞ്ഞാൽ, 2021 ഡിസംബറിലെ ഉയർന്ന വളർച്ചയും ഇത്തവണത്തെ ഇടിവിന് ആക്കം കൂട്ടുന്നതിൽ പങ്ക് വഹിച്ചു. ഇന്ത്യയുടെ ചരക്ക് കയറ്റുമതി റെക്കോർഡ്  422 ബില്യൺ ഡോളർ കവിഞ്ഞ 2021-22-ൽ, രണ്ടാമത്തെ ഏറ്റവും ഉയർന്ന കയറ്റുമതിയായിരുന്നു ($39.3 ബില്യൺ മൂല്യം) ഡിസംബർ മാസത്തിൽ രേഖപ്പെടുത്തിയത്. അതിനു ശേഷം ആഗോള വ്യാപാരത്തിന്റെ ദിശ മാറി. മഹാമാരിക്ക് ശേഷമുള്ള ശക്തമായ വളർച്ചയിൽ നിന്ന്, കുതിച്ചുയരുന്ന പണപ്പെരുപ്പത്തിനും ഭൗമരാഷ്ട്രിയ പ്രശ്നങ്ങൾക്കുമിടയിൽ ഇടറുന്ന വളർച്ചയിലേക്ക് ലോകം ആടിയുലഞ്ഞു. യുക്രെയ്ൻ-റഷ്യ സംഘർഷം 2022-ൽ ആഗോള സമ്പദ്ഘടന നേരിട്ട നിരവധി ഞെട്ടലുകളിൽ ഒന്ന് മാത്രമാണ്.

ഈ പ്രക്ഷുബ്ധമായ സമയത്ത്, കയറ്റുമതിയുടെ മാസാമാസ വളർച്ച പരിശോധിക്കുന്നത് വ്യാപാരത്തിന്റെ അവസ്ഥ കണക്കാക്കാൻ മെച്ചപ്പെട്ടൊരു മാർഗമാണ്. അവസാനമയച്ച ഉത്സവ ചരക്കുകൾ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേർന്നതാണ് ഡിസംബറിന്റെ കയറ്റുമതി ഉയർത്തിയതെങ്കിലും, ഒക്ടോബർ, നവംബർ മാസങ്ങളിലെ പ്രാരംഭ വ്യാപാര കാണക്കാക്കലുമായി തുലനം ചെയ്യുമ്പോൾ ഇത് മികച്ചതാണ്. 2020 നവംബറിന് ശേഷം ആദ്യമായാണ് ഇറക്കുമതിയിൽ 3.5 ശതമാനം ഇടിവ രേഖപ്പെടുത്തിയെന്നത്‌ ആശ്വാസകരമാണ്. എങ്കിലും ഇറക്കുമതിയിലെ ക്രമാനുഗതമായ വളർച്ച 58.2 ബില്യൺ ഡോളറിൽ മാറ്റമില്ലാതെ തുടർന്നു. 2022-23 ലെ ആദ്യ എട്ടു മാസത്തെ 11.1 ശതമാനം വാർഷികവളർച്ചയേക്കാൾ അല്പം കുറവാണെങ്കിൽ പോലും, ഡിസംബർ വരെയുള്ള ഇന്ത്യയുടെ ചരക്ക് കയറ്റുമതി ഒരു വർഷം മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ 9.1 ശതമാനം കൂടുതലാണ്. ആഗോള മാന്ദ്യം നിലവിലെ പാദത്തിൽ ഇന്ത്യൻ ചരക്കുകളുടെ ആവശ്യകതയെ കഠിനമായി ബാധിക്കുമെന്ന് ചില ഏജൻസികൾ കരുതുന്നു. ഇത് സാമ്പത്തിക വർഷത്തെ കയറ്റുമതിയിൽ ഇടിവുണ്ടാക്കിയേക്കാം. എസ് ആന്റ് പി ഗ്ലോബലിന്റെ നിർമാണമേഖലയിലെ പർച്ചേസിംഗ്  മാനേജേഴ്സ് ഇൻഡക്സ് പ്രകാരം, പ്രധാനപ്പെട്ട രാജ്യങ്ങളിലെ ഞെരുക്കം മൂലം ഡിസംബറിൽ പുതിയ കയറ്റുമതി ഓർഡറുകൾ അഞ്ചു മാസത്തെ ഏറ്റവും കുറഞ്ഞ വേഗതയിലാണ് വളർന്നത്. ഇന്ത്യയുടെ പ്രധാന വിപണിയായ അമേരിക്കയിലെ ചില്ലറ വിൽപ്പനയിൽ 12 മാസത്തിനിടെയുള്ള ഏറ്റവും കുത്തനെയുള്ള ഇടിവും വ്യാവസായിക ഉല്പാദനത്തിലെ കുറവും, അസംസ്കൃത വസ്തുക്കളുടേയും പൂർത്തിയായ ഉത്പന്നങ്ങളുടെയും ഇനിയും മന്ദിക്കാനിടയുള്ള ചോദനയാണ് സൂചിപ്പിക്കുന്നത്. ചോദന കുറഞ്ഞിരിക്കുമ്പോൾ ചൈന വീണ്ടും തുറക്കുന്നതോടെ മത്സരം രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ. കയറ്റുമതിക്കായുള്ള തീരുവ ഇളവ് പദ്ധതിയിലെ തകരാറുകൾ പരിഹരിക്കുക, ഇരുമ്പയിര് കയറ്റുമതിയിലെ നിയന്ത്രണം നീക്കുക പോലുള്ള ചില സമീപകാല സർക്കാർ നീക്കങ്ങൾ സഹായിച്ചുണ്ട്. എന്നാൽ കയറ്റുമതി മുന്നോട്ടു പോകണമെങ്കിൽ കൂടുതൽ സ്ഥൂലവും, വേഗതയേറിയതും, സൂക്ഷമവുമായ നയനടപടികൾ ആവശ്യമാണ്.

This editorial was translated from English, which can be read here.

Top News Today

Comments

Comments have to be in English, and in full sentences. They cannot be abusive or personal. Please abide by our community guidelines for posting your comments.

We have migrated to a new commenting platform. If you are already a registered user of The Hindu and logged in, you may continue to engage with our articles. If you do not have an account please register and login to post comments. Users can access their older comments by logging into their accounts on Vuukle.