എ.ഐ.: നല്ലതും ചീത്തയും

പ്രതികൂല ഫലങ്ങൾ ഒഴിവാക്കിക്കൊണ്ട് നിർമ്മിത ബുദ്ധിയുടെ നേട്ടങ്ങൾ ഇന്ത്യ പ്രയോജനപ്പെടുത്തേണ്ടതുണ്ട്

June 03, 2023 10:37 am | Updated 02:17 pm IST

പുതിയ ഡാറ്റ സൃഷ്ടിക്കാൻ കഴിയുന്ന നിർമ്മിത ബുദ്ധിയാണ് ‘ജനറേറ്റീവ് എ.ഐ’.  ഇന്ന് ലോകത്ത് ജനറേറ്റീവ് എ.ഐയുടെ നിരവധി ഉദാഹരണങ്ങളുണ്ട്. ഉപയോക്താക്കളുടെ അഭ്യർത്ഥനകൾ പ്രകാരം വാചകങ്ങൾ, ചിത്രങ്ങൾ, കോഡ് എന്നിവ സൃഷ്‌ടിക്കാൻ സാധാരണയായി ഇത് ഉപയോഗിക്കുന്നു. എങ്കിലും ഈ സാങ്കേതികവിദ്യക്ക് ഇതിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാനാവും. വ്യാപകമായ ഉപയോഗത്തെത്തുടർന്ന് ഇതിന്റെ കഴിവുകൾ വർദ്ധിച്ചുകൊണ്ടേയിരിക്കുന്നത് ആദ്യം വിസ്മയത്തിലേക്കും പിന്നീട് ആശങ്കയിലേക്കും നയിച്ചു. മനുഷ്യബുദ്ധിയെ നന്നായി അനുകരിക്കുന്ന ഓപ്പൺ എ.ഐയുടെ ചാറ്റ്ജിപിറ്റി ചാറ്റ്ബോട്ട് ജനറേറ്റീവ് എ.ഐയുടെ കഴിവുകളുടെ പര്യായമായി മാറിയിരിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, വളരെ വലിയ വിവര സമുച്ഛയങ്ങളിൽ പരിശീലിപ്പിച്ച ന്യൂറൽ നെറ്റ്‌വർക്കുകളുടെ പിന്തുണയുള്ള നിർമ്മിത ബുദ്ധി മാതൃകകൾ, പുതിയ ആൻറിബയോട്ടിക്കുകളും മിശ്രലോഹങ്ങളും കണ്ടെത്തുന്നതിനും, ബുദ്ധിപൂർവമായ സാംസ്കാരിക വിനോദങ്ങൾക്കും, മുഷിപ്പിക്കുന്ന പല ജോലികൾക്കും ഉപയോഗിച്ചു. എന്നാൽ വ്യാജ വിവരങ്ങൾ സൃഷ്ടിക്കാനുള്ള കഴിവ് കൊണ്ട് ഇത് പ്രത്യേക ശ്രദ്ധ ആകർഷിച്ചു. ഇന്നത്തെ ലോകത്ത്, യാഥാർത്ഥ്യത്തെ കൃത്യമായി പ്രതിനിധീകരിക്കുന്ന ആധികാരിക വിവരങ്ങളും നിർമ്മിത ബുദ്ധി ഉപയോഗിച്ച് ദുരുദ്ദേശ്യമുള്ള വ്യക്തികൾ ബോധപൂർവം സൃഷ്ടിക്കുന്ന വിവരങ്ങളും തമ്മിൽ തിരിച്ചറിയുന്നത് വെല്ലുവിളിയായി മാറിയിരിക്കുന്നു. ഇത് നിർമ്മിത ബുദ്ധിക്ക് വഴിയൊരുക്കിയ പ്രമുഖരുടെ സംഘത്തെ ഭയപ്പെടുത്തുന്ന ഒരു ഒറ്റവാക്യ പ്രസ്താവനയിറക്കാൻ പ്രേരിപ്പിച്ചു: “മഹാമാരികൾ, ആണവയുദ്ധം തുടങ്ങിയ സാമൂഹികമായ മറ്റ് അപകടസാധ്യതകളെ അഭിസംബോധന ചെയ്യുന്നത് പോലെ തന്നെ ആഗോള തലത്തിൽ മുൻഗണന നൽകേണ്ട വിഷയമാണ് നിർമ്മിത ബുദ്ധിയാലുള്ള വംശനാശം തടയുന്നത്”. നിർമ്മിത ബുദ്ധി ഉപയോഗിക്കുന്ന സത്യസന്ധരല്ലാത്ത ആളുകൾ നിരവധി ഭീഷണികളിൽ ഒന്നാണ്. എന്നാൽ മനുഷ്യ സമൂഹത്തിന്റെ സങ്കീർണ്ണത അംഗീകരിക്കാൻ കഴിയാത്തത്ര ലളിതമാണ് പ്രസ്താവന

എന്നിരുന്നാലും, മറ്റ് പ്രസ്താവനകളിൽ പറഞ്ഞിരിക്കുന്ന ചില പ്രത്യേക ആശങ്കകൾ ഗൗരവമായി എടുക്കേണ്ടതാണ്: നിർമ്മിത ബുദ്ധി മാതൃകകളുടെ വിശദീകരിക്കാനാവാത്ത ആന്തരിക പ്രവർത്തനങ്ങൾ, പകർപ്പവകാശമുള്ള വിവരങ്ങളുടെ ഉപയോഗം, മനുഷ്യന്റെ അന്തസ്സും സ്വകാര്യതയും സംബന്ധിച്ചുള്ള പരിഗണന, വിവരങ്ങൾ വ്യാജമാക്കുന്നതിൽ നിന്നുള്ള സംരക്ഷണം. ഇന്ന് വികസിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന മാതൃകകൾ ഇവ പാലിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് നിർബന്ധിതമല്ല, അവ സൃഷ്ടിക്കുന്ന അപകടസാധ്യതകൾ മനസ്സിലാക്കാൻ മാർഗ്ഗമില്ലെങ്കിൽ പോലും. അതിനാൽ, നിർമ്മിത ബുദ്ധി മാതൃകകൾ പ്രവർത്തിപ്പിക്കുന്നതിന് അവശ്യമായ കമ്പ്യൂട്ടേഷണൽ ഉറവിടങ്ങൾ ഉപഭോക്തൃ ഇലക്ട്രോണിക്സിൽ ലഭ്യമായതുമായി ഒത്തുപോകുമ്പോൾ പോലും അപകടസാധ്യതയുള്ള സംരംഭങ്ങളിൽ ഇടപെടാനും തടയാനും ജനാധിപത്യ സ്ഥാപനങ്ങളെ അനുവദിക്കുന്ന വഴക്കമുള്ള നയങ്ങൾ രൂപപ്പെടുത്തുന്നത് ലോകത്തിന് നിർണായകമാണ്. ഈ സമയത്ത്, ഇന്ത്യൻ സർക്കാർ ഒരു ഓപ്പൺ സോഴ്‌സ് നിർമ്മിത ബുദ്ധിയുടെ അപകടസാദ്ധ്യത്തെക്കുറിച്ചുള്ള വിവരണം ഉണ്ടാക്കുകയും നിലനിർത്തുകയും വേണം; ഉയർന്ന അപകടസാധ്യതയുള്ള നിർമ്മിത ബുദ്ധി മാതൃകകൾ പരീക്ഷിക്കുന്നതിന് വേറിട്ട് നിൽക്കുന്ന പരീക്ഷണത്തിനായുള്ള പരിതസ്ഥിതികൾ സജ്ജീകരിക്കണം; വിശദീകരിക്കാവുന്ന നിർമ്മിത ബുദ്ധിയുടെ വികസനം പ്രോത്സാഹിപ്പിക്കണം; ഇടപെടലിന്റെ സാഹചര്യങ്ങൾ നിർവചിക്കണം; ജാഗ്രത പാലിക്കണം. നിഷ്‌ക്രിയത്വം തിരഞ്ഞെടുക്കപ്പെടേണ്ട നയമല്ല. അതുകൊണ്ട് പ്രതികൂലമായ പ്രത്യാഘാതങ്ങൾ ഉണ്ടാവുമെന്ന് മാത്രമല്ല, ‘നല്ലതിനായി നിർമ്മിത ബുദ്ധിയെ ഉപയോഗപ്പെടുത്താനുള്ള’ അവസരവും ഇന്ത്യയ്ക്ക് നഷ്ടമാവും.

Top News Today

Sign in to unlock member-only benefits!
  • Access 10 free stories every month
  • Save stories to read later
  • Access to comment on every story
  • Sign-up/manage your newsletter subscriptions with a single click
  • Get notified by email for early access to discounts & offers on our products
Sign in

Comments

Comments have to be in English, and in full sentences. They cannot be abusive or personal. Please abide by our community guidelines for posting your comments.

We have migrated to a new commenting platform. If you are already a registered user of The Hindu and logged in, you may continue to engage with our articles. If you do not have an account please register and login to post comments. Users can access their older comments by logging into their accounts on Vuukle.